Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

കൊയിലാണ്ടി ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി. യുവതിയുടെ പരാതിയില്‍ എ വി നിധിനെതിരെ എറണാകുളം കടവന്ത്ര പൊലീസ് കേസെടുത്തു. മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശമയക്കുകയും, നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തെന്ന  പരാതിയിലാണ് കേസ്.  

പൊലീസ് കേസെടുത്ത പശ്ചാത്തലത്തില്‍, നിധിനെ ചുമതലയിൽ നിന്നും നീക്കിയെന്ന് ബിജെപി നേതൃത്വം അറിയിച്ചു.  നിധിനെ മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് നീക്കിയത്. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്  വികെ സജീവന്‍ പ്രതികരിച്ചു.

യുവതിക്ക് നിതിൻ നഗ്നചിത്രങ്ങൾ അയച്ചു നൽകി എന്നും പരാതിയിൽ പറയുന്നു. ലൈംഗിക ബന്ധത്തിനായി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടുവെന്നും യുവതി പറയുന്നു. 

ENGLISH SUMMARY:

Case against BJP leader who sent obscene message to young woman