Image Credit ; Facebook

Image Credit ; Facebook

ആവശ്യപ്പെട്ട അത്രയും ഷവർമ്മ തരാനില്ലെന്ന് പറഞ്ഞതിന്റെ പേരിൽ ഹോട്ടലുടമയായ സ്ത്രീയെയും ജീവനക്കാരനെയും മർദ്ദിച്ചയാൾ പിടിയിൽ. കൊല്ലം പരവൂരിലാണ് സംഭവം. 

കൊല്ലം പരവൂർ കുളച്ചേരി വീട്ടിൽ സഹീറിനെയാണ് (23) പരവൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പരവൂർ ജംഗ്ഷന് സമീപത്തെ ഹോട്ടലിൽ സഹീർ കൂട്ടുകാരുമായെത്തി ഷവർമ്മ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നിങ്ങൾ ചോദിച്ച അത്രയും ഷവർമ്മ നൽകാനില്ലെന്ന് ജീവനക്കാർ പറഞ്ഞു.

ഇതിൽ പ്രകോപിതനായ സഹീർ ഹോട്ടലുടമയായ സ്ത്രീയെ അടിക്കുകയായിരുന്നു. അതിക്രമം തടയാനെത്തിയ കടയിലെ ജീവനക്കാരനെ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയും ചെയ്തു. 

സംഭവത്തിന് ശേഷം ഹോട്ടലുടമ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. 

പരവൂർ ഇൻസ്‌പെക്ടർ ഡി. ദീപു, എസ്.ഐ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സഹീറിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ENGLISH SUMMARY:

Violence in the name of shawarma; young man beat up a hotel owner woman in Kollam