TOPICS COVERED

പുകവലി ശീലമാക്കിയവരുടെ ജീവിതവും സമ്പാദ്യങ്ങളും കൊള്ളയടിക്കാന്‍ രാജ്യമാകെ വലവിരിച്ച് വ്യാജ സിഗരറ്റ് മാഫിയ. ഒറിജിനലിനെ വെല്ലുന്ന പായ്ക്കിങ്ങോടെയെത്തുന്ന വ്യാജ സിഗരറ്റുകള്‍ പരിശോധനയില്‍ പോലും കണ്ടെത്തുക അസാധ്യം. കുറിയര്‍മാര്‍ഗം കേരളത്തിന്‍റെ മുക്കിലും മൂലയിലുമെത്തുന്ന വ്യാജസിഗരറ്റുകള്‍ വിറ്റഴിക്കുന്നത് കൊള്ളലാഭത്തിന്. 

പുകവലി ആരോഗ്യത്തിന് ഹാനീകരമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പലരും അത് ശീലമാക്കിയത്. എന്നാല്‍ അറിയാത്ത ഒരു കാര്യമാണ്. ഈ വലിച്ചുകയറ്റുന്നതില്‍ ഏറെയും വ്യാജനാണെന്ന്. ഒറിജിനലിനെ വെല്ലുന്ന വ്യാജ സിഗരറ്റുകള്‍. 

കൊള്ളലാഭം ലക്ഷ്യമിട്ട് തന്നെയാണ് കംബോഡിയന്‍ വ്യാജന്‍മാര്‍ ഇന്ത്യന്‍ വിപണിയില്‍ വേരുറപ്പിച്ചത്. കംബോഡിയയില്‍ സിഗരറ്റ് ഒന്നിന് നിര്‍മാണചെലവ് രണ്ട് രൂപ മാത്രം. ആ സിഗരറ്റ് ഇന്ത്യയില്‍ വിറ്റഴിക്കുന്നത് പത്തിരട്ടിവിലയ്ക്ക്. ഒറിജിനലേത് വ്യാജനേതെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിദം പായ്ക്കിങ്ങിലടക്കം സൂക്ഷ്മമായ കോപ്പിയടി. വിമാനത്തിലും കപ്പല്‍മാര്‍ഗവും വ്യാജന്‍മാര്‍ ഇന്ത്യയിലെത്തും. പേപ്പറെന്ന വ്യാജേന കൊറിയറായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം. കൊച്ചിയില്‍ കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് വിപണിയിെല വ്യാജ സിഗരറ്റുകളുടെ വ്യാപ്തി വ്യക്തമായത്. 

ENGLISH SUMMARY:

Cambodian fake cigarettes in Indian market