excise-attack

TOPICS COVERED

കൊച്ചി കടവന്ത്രയിൽ അനധികൃത മദ്യവിൽപ്പന തടയാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തി പ്രതി. സംഭവത്തിൽ 45കാരനായ വിനോദിനെ എക്സൈസ് പിടികൂടി. ശനിയാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. 

സർക്കാർ ഔട്ട്‌ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി സൂക്ഷിച്ച് ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം പുലര്‍ച്ചെ 5:10ന്  780–ാം മെട്രോ തൂണിന് സമിപത്തുവച്ച് ഇയാളെ തടഞ്ഞു. പിന്നാലെ രക്ഷപെടാന്‍ ശ്രമിച്ച പ്രതി ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീരാഗിന്‍റെ കയ്യില്‍ കടിക്കുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി.

കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിനോദിനെ കീഴടക്കി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

A 45-year-old man named Vinod was arrested in Kadavanthra, Kochi, after attacking Excise officials with pepper spray and biting an officer while attempting to evade capture during an illicit liquor raid. Based on a tip-off that Vinod was hoarding liquor from government outlets to sell at inflated prices, an Excise team intercepted him near Metro Pillar 780 around 5:10 AM on Saturday. While trying to escape, he sprayed pepper spray at the officers and bit Civil Excise Officer Srirag on the hand, forcing the injured personnel to seek hospital treatment. Additional Excise forces arrived to subdue and arrest him, and the Ernakulam South Police have registered an FIR in connection with the assault.