stray-dog-kochi

ഫയല്‍ ചിത്രം

TOPICS COVERED

ഭാര്യയെ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ചെന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. എറണാകുളം ആലങ്ങാട് സ്വദേശി സുനിലിനെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ ആക്രമണത്തിൽ ഷൈനിയുടെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടലേറ്റു. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ ഷൈനിക്ക് ചികിത്സ തേടേണ്ടിവന്നു.

സംഭവത്തിൽ ഷൈനിയുടെ പരാതിയിൽ വരാപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് സുനിലിനെ അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

ENGLISH SUMMARY:

A man in Alangad, Ernakulam, has been arrested by the Varappuzha police for allegedly unleashing his pet dog to attack his wife, Shaini. The brutal assault left Shaini with a fractured nasal bone and severe injuries requiring immediate medical attention. Acting on a formal complaint lodged by the victim, law enforcement launched a thorough investigation leading to the husband's apprehension. Further inquiries by the police into the harrowing domestic incident are currently underway.