sibyon-wife-binsy-booked-crime-branch

കൊല്ലം കള്ളനോട്ട് കേസിൽ ഒന്നാംപ്രതി സിബിയോണിന്റെ ഭാര്യയെ പ്രതിചേർത്ത് ജില്ലാ ക്രൈംബ്രാഞ്ച്. കേസിൽ ബിൻസിക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സിബിയോണിന്റെയും ബിൻസിയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കം. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി നടന്ന കോടികളുടെ ഇടപാടുകൾ സംബന്ധിച്ചുള്ള ചോദ്യം ചെയ്യലിൽ പ്രതികൾക്ക് വ്യക്തമായ മറുപടിയില്ലെന്ന് അന്വേഷണസംഘം.

രണ്ടു ദിവസമായി അന്വേഷണസംഘം സിബിയോണിന്റെ ഭാര്യ ബിന്‍സിയെ ചോദ്യം ചെയ്തുവരികയായിരുന്നു. അക്കൗണ്ടിലെത്തിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷണസംഘം ചോദിച്ചറിഞ്ഞത്. ചിട്ടി നടത്തിയ പണമാണെന്ന ബിന്‍സിയുടെ മറുപടി അന്വേഷണസംഘത്തിനു തൃപ്തികരമല്ല. 

കേസില്‍ ആദ്യഘട്ടത്തില്‍ തന്നെ ബിന്‍സിയുടെ പങ്ക് സംശയിച്ചിരുന്നു. ബിന്‍സിയെക്കൂടി പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ബിന്‍സി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല. ബിന്‍സിയുടെ കാനറാ ബാങ്ക് അക്കൗണ്ടില്‍ വന്ന ഒരു കോടിരൂപയെക്കുറിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. 

ENGLISH SUMMARY:

The District Crime Branch has named Binsy, the wife of the prime accused Sibyon, as an accused in the Kollam counterfeit currency case. A comprehensive report highlighting her involvement in the crime was officially submitted to the court by the investigation team. Authorities have also initiated procedures to freeze the bank accounts of both Sibyon and Binsy following unexplained transactions worth crores of rupees.