abhiram-sreekaryam

ശ്രീകാര്യത്ത് കാണാതായ 17കാരനെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഭിരാമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ പ്രണയത്തർക്കമെന്ന് സൂചന. സമപ്രായക്കാരായ സുഹൃത്തുക്കളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. പെൺകുട്ടിയെക്കൊണ്ട് ഫോണിൽ വിളിച്ചുവരുത്തിയാണ് അഭിറാമിനെ കെണിയിൽപ്പെടുത്തിയതെന്നാണ് സൂചന. സംഭവത്തിൽ പെൺകുട്ടിയടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ സിറ്റി പൊലീസ് കമ്മിഷണറും ഡെപ്യൂട്ടി കമ്മിഷണറും ചോദ്യം ചെയ്യുകയാണ്.

പ്ലസ് ടു വിദ്യാർഥിയായ അഭിറാമിനെ ഇന്നലെയാണ് കാണാതായത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സുഹൃത്തുക്കളെ കാണാനായി വീട്ടിൽനിന്ന് ഇറങ്ങിയ അഭിറാം രാത്രി ഏഴുമണിയോടെ പിതാവിനെ ഫോണിൽ വിളിച്ച് ഉടൻ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, രാത്രി എട്ടരയായിട്ടും വീട്ടിൽ എത്താതിരുന്നതോടെ കുടുംബം വീണ്ടും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.

പൊലീസ് മിസിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി മൃതദേഹം തിരിച്ചറിഞ്ഞു.

പെൺകുട്ടിയെക്കൊണ്ട് വിളിച്ചുവരുത്തി

പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന സൂചനകൾ. പെൺകുട്ടിയെക്കൊണ്ട് ഫോണിൽ വിളിപ്പിച്ചാണ് അഭിറാമിനെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ചതെന്നാണ് വിവരം. കൊലപാതകത്തിൽ പെൺകുട്ടിക്ക് എന്താണ് പങ്കെന്നും മറ്റാരെങ്കിലും സംഭവത്തിന് പിന്നിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികൾ ഗുണ്ടയായ ഉമറിന്റെ സഹായം തേടിയതായും വിവരമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ സിറ്റി പൊലീസ് കമ്മിഷണറും ഡെപ്യൂട്ടി കമ്മിഷണറും ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിലുള്ളവരിൽ ഒരു പെൺകുട്ടിയുമുണ്ട്.  

ENGLISH SUMMARY:

A 17-year-old Plus Two student named Abhiram was found murdered with his body stuffed inside a sack in an isolated plot at Pangappara in Thiruvananthapuram. The victim had gone missing on Sunday afternoon after telling his family he was heading out to meet his friends. Following a missing person complaint filed by his family, police launched a search and recovered the body late at night. Authorities have taken two youths, aged 17 and 19, into custody to investigate whether a personal dispute, a lure using a fake female voice, or other motives led to the crime.