ആലപ്പുഴ പഴയങ്ങാടിയിൽ ലൈസൻസ് ഇല്ലാത്ത പ്ലസ് ടു വിദ്യാർഥി ഓടിച്ച ബൈക്ക് ഇടിച്ച് വീട്ടമ്മക്ക് പരുക്കേറ്റതിൽ പൊലീസിനെതിരെ കുടുംബം. പ്രതിയെ രക്ഷപ്പെടാൻ അമ്പലപ്പുഴ പൊലീസ് FIR ൽ തെറ്റായ വിവരങ്ങൾ ചേർത്തെന്നാണ് കുടുംബത്തിന്റെ ആരോപണം. വാഹനമോടിച്ച വിദ്യാർഥിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന ആരോപണം പൊലീസ് തള്ളി. ഒക്ടോബർ 10ന് ആലപ്പുഴ പഴയങ്ങാടിയിൽ വച്ചായിരുന്നു അപകടം.  

അപകടത്തിൽ ഗുരുതര പരുക്കേറ്റ പുറക്കാട് സ്വദേശി ബേബി രണ്ട് ശസ്ത്രക്രിയകൾക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെയാണ് കുടുംബം പരാതിയുമായി എത്തിയത്. ലൈസൻസ് ഇല്ലാത്ത പ്രതിയ്ക്ക് 18 വയസ് തികഞ്ഞിട്ടില്ലെന്നും, അമ്പലപ്പുഴ പൊലീസ് FIR ൽ തെറ്റായ വിവരങ്ങൾ ചേർത്തെന്നുമാണ് ആരോപണം

എന്നാൽ ആദ്യ ഘട്ടത്തിൽ വാഹന നമ്പർ മാത്രമെ FIRൽ രേഖപ്പെടുത്തുവെന്നും, പ്രതിയെ തിരിച്ചറിഞ്ഞ ശേഷം കൃത്യമായി നടപടി സ്വീകരിച്ചതായും അമ്പലപ്പുഴ പൊലീസ് വ്യക്തമാക്കി . കഴിഞ്ഞ സെപ്റ്റബറിൽ വിദ്യാർഥിക്ക് 18 വയസ്സ് പൂർത്തിയായതായും പൊലീസ് പറയുന്നു. ഈ വിവരങ്ങൾ കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

ENGLISH SUMMARY:

Alappuzha accident news highlights a grieving family's allegations against the Ambalappuzha police for allegedly manipulating an FIR after an unlicensed plus-two student hit a housewife. The victim, Baby from Purakkad, is currently undergoing treatment at Vandanam Medical College following two major surgeries while authorities defend their initial documentation process.