മരിച്ച നന്ദനൻ
തൃശൂർ ചാലക്കുടിയിൽ അച്ഛനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി. അടിച്ചിലിയിൽ സ്വദേശി നന്ദനനാണ് ജീവനൊടുക്കിയത്. പിതാവ് രാമകൃഷ്ണൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പണം ബാങ്കിൽ നിക്ഷേപിച്ചതിന്റെ ദേഷ്യത്തിലാണ് നന്ദനൻ കൊലപാതകശ്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു.
പിതാവ് തൈ വളപ്പിൽ വീട്ടിൽ 80 വയസ്സുകാരൻ രാമകൃഷ്ണൻ ഗുരുതര പരുക്കേറ്റ് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകശ്രമത്തിനുശേഷം മകൻ നന്ദനൻ തോട്ട പൊട്ടിച്ച് ജീവനൊടുക്കുകയായിരുന്നു. അച്ഛനും മകനും തമ്മിൽ വാക്കുതർക്കമോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.
പിടിച്ചുമാറ്റാൻ ശ്രമിച്ച പിതാവിന്റെ സുഹൃത്ത് രാജനും പരുക്കേറ്റു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.