കൊല്ലം അഞ്ചലിൽ 49 കാരിയെ ആൺസുഹൃത്ത് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇടമുളക്കൽ വാഴോട് സ്വദേശി ലിസിക്ക് നേരെയാണ് ആക്രമണം. കഴിഞ്ഞ നാല് മാസമായി ലിസിയ്‌ക്കൊപ്പം താമസിക്കുന്ന കല്ലമ്പലം സ്വദേശി റെജിയെ പൊലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഹോം നഴ്സായി ജോലി ചെയ്യുന്ന ലിസി ജോലിക്ക് പോകുന്നത് റെജിക്ക് ഇഷ്ടമായിരുന്നില്ല. ജോലിയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റെജി ലിസിക്ക് നേരെ തിന്നർ ഒഴിച്ച് തീകൊളുത്തിയത്.
മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ ലിസി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
ENGLISH SUMMARY:
In a shocking incident at Anchal in Kollam district, a 49-year-old woman named Lissy was critically injured after her live-in partner, Reji (42), doused her with paint thinner and set her ablaze. The attack stemmed from a dispute over Lissy working as a home nurse, a profession Reji reportedly strongly objected to. Following the incident, Lissy suffered severe burn injuries to her face, neck, and chest and was admitted to the Thiruvananthapuram Medical College Hospital. Anchal Police registered an attempt to murder case and arrested Reji near the medical college premise