കണ്ണൂർ എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയയാണ് 22 കാരിയായ യുവതിയുടെ പരാതിയിൽ അറസ്റ്റിലായത്.
22കാരിക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ചു എന്ന പരാതിയില്‍ കണ്ണൂരിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ. എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയയാണ് അറസ്റ്റിലായത്. രാത്രി യുവതിയുടെ വീട്ടിലെത്തിയ ജിജുവിനെ ബന്ധുക്കൾ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
അച്ഛന്‍റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് ജിജു യുവതിയെ പരിചയപ്പെടുന്നത്. യുവതിയുടെ ഫോൺ നമ്പർ വാങ്ങുകയും രാത്രി സമയത്ത് അശ്ലീല സന്ദേശം അയക്കുകയായിരുന്നു. യുവതിയുടെ വിവരം ഭർത്താവിനെ അറിയിച്ചു. ഭർത്താവ് യുവതി എന്ന വ്യാജേന ഫോണിലൂടെ സംഭാഷണം തുടരുകയും വീട്ടിലേക്ക് വിളിച്ചുവരുത്തുകയും നാട്ടുകാർ സംഘടിച്ച് പിടികൂടുകയുമായിരുന്നു.
ആൾക്കൂട്ട മർദ്ദനമുണ്ടായെന്ന ജിജുവിന്‍റെ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പിടികൂടുന്ന സമയത്ത് യുവതിയും ഭര്‍ത്താവും നാട്ടുകാരും മർദ്ദിച്ചു എന്നുള്ളതാണ് ജിജുവിന്റെ പരാതി. ആൾക്കൂട്ട മർദ്ദനം ഉണ്ടായി എന്നാണ് ജിജു പറയുന്നത്. ആ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
ENGLISH SUMMARY:
An Edakkad village officer in Kannur, Jiju Scaria, has been arrested for allegedly sending obscene messages to a 22-year-old woman. The victim initially met the official when she visited to obtain her father's death certificate, during which he acquired her phone number. Acting on instructions from her husband who pretended to be her over chat, the accused went to her home at night where relatives and locals cornered him. Following the confrontation, police arrested the officer and also registered a separate case based on his counter-allegation of physical assault by the crowd.