nimisha-thakuria

22 കാരിയായ വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഗുവാഹട്ടി സർവകലാശാലയിലെ സോഷ്യോളജി വിദ്യാർഥിയും ധാരാപുർ സ്വദേശിയുമായ നിമിഷ ഥാക്കുരിയ എന്ന വിദ്യാര്‍ഥിനിയെയാണ് ഗരാൽ-ധാരാപൂർ പ്രദേശത്തെ ഒരു ഹോംസ്റ്റേയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് ആണ്‍സുഹൃത്തായ കാമുകൻ ആഷിക് അലിയെയും ഹോംസ്റ്റേ ഉടമ ജയന്ത ചാക്കിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ധാരാപൂരിൽ താമസിക്കുന്ന സോഷ്യോളജി വിദ്യാർത്ഥിനിയായ നിമിഷ, ആണ്‍സുഹൃത്തിനൊപ്പം "രുദ്രാസ് കിച്ചൺ" എന്ന ഹോംസ്റ്റേയിലാണ് എത്തിയതി. നിമിഷയുടെ കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, പുലർച്ചെ ഏകദേശം 2 മണിക്ക് പെൺകുട്ടി തന്റെ അമ്മയെ ഫോണിൽ വിളിച്ച് ഭയന്നുവിറച്ച് സംസാരിച്ചിരുന്നു. കാമുകൻ തന്നെ ക്രൂരമായി മർദ്ദിക്കുകയാണെന്നും ശ്വാസം മുട്ടുകയാണെന്നും നിമിഷ പറഞ്ഞു. "അവർ എന്നെ കൊല്ലും" എന്ന് പറഞ്ഞതിന് പിന്നാലെ ഫോൺ കട്ടായി. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. പിന്നീട് ഹോംസ്റ്റേയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നിമിഷയെ ഉടൻ തന്നെ ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നിമിഷ മേൽക്കൂരയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് കസ്റ്റഡിയിലുള്ള ആഷിക് അലി പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ആത്മഹത്യാ സാധ്യത തള്ളിക്കളഞ്ഞു. പെൺകുട്ടിയുടെ മുഖത്തും തലയിലും പരിക്കേറ്റ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് വെസ്റ്റ് ഗുവാഹത്തി ഡിസിപി ബോലിൻ ഡിയോറി അറിയിച്ചു.

ENGLISH SUMMARY:

A 22-year-old sociology student from Gauhati University, Nimisha Thakuria, was found dead under suspicious circumstances at a homestay in the Garal-Dharapur area of Guwahati. Shortly before her death, the victim had called her mother at 2 AM in extreme panic, alleging that her boyfriend was brutally assaulting and suffocating her. Following the incident, police detained her boyfriend, Ashik Ali, along with the homestay owner, Jayanta Chaki, for further interrogation. Although the accused claimed she died by suicide, authorities rejected the theory after discovering physical injuries on her head and face, awaiting the final autopsy report.