കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച. ഇന്ത്യൻ പൗരൻ എന്ന വ്യാജ രേഖകളുമായി ജോലിചെയ്ത ബംഗ്ലാദേശുകാരന്‍ പിടിയിലായി.
കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച. ഇന്ത്യൻ പൗരൻ എന്ന വ്യാജ രേഖകളുമായി ജോലിചെയ്ത ബംഗ്ലാദേശുകാരന്‍ പിടിയിലായി. വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ എന്ന പേരുള്ള ആളാണ് പിടിയിലായത്. ബംഗാളിലെ മുർഷിദാബാദ് പോലീസിന്റെ പേരിലുള്ള വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റാണ് ഇയാൾ ഹാജരാക്കിയിരുന്നത്. Also Read: ഫോണ്‍ വിളിച്ച് അമ്മയോട് മോശമായി സംസാരിച്ചു; സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു
ഒരു വർഷമായി തന്ത്രപ്രധാന മേഖലയായ നാവിക അക്കാദമിയിൽ ലോൺട്രി വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. പെരുമാറ്റത്തിൽ അധികൃതർക്ക് സംശയം തോന്നിയതോടെയാണ് ഇയാളെ നിരീക്ഷിക്കാൻ തുടങ്ങിയത്. നാവികസേന ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്യുകയും ഫോണിൽ നിന്ന് ബംഗ്ലാദേശ് പൗരത്വ രേഖകൾ കണ്ടെത്തുകയും ചെയ്തു.
പിന്നാലെ പയ്യന്നൂർ പോലീസിന് പ്രതിയെ കൈമാറുകയായിരുന്നു. രണ്ടുദിവസം മുൻപ് കണ്ണൂരിലെ സ്പായിൽ നിന്ന് 5 ബംഗ്ലാദേശി യുവതികളെയും പോലീസ് പിടികൂടിയിരുന്നു. വ്യാജ ഇന്ത്യൻ രേഖകളുമായാണ് ഇവരെയും പിടികൂടിയത്.
ENGLISH SUMMARY:
A major security breach has been reported at the Indian Naval Academy in Ezhimala, Kannur, where a Bangladeshi national working with forged documents claiming Indian citizenship has been arrested. The man, who was using a fake Aadhaar card bearing the name Biplab Soren, was taken into custody. He had also submitted a fake police clearance certificate purportedly issued in the name of the Murshidabad Police in West Bengal.