ആലുവ റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ  മര്‍ദിച്ച് പണവും സ്വര്‍ണവും കവര്‍ന്നതായി പരാതി. കോടനാട് സ്വദേശി ജോഫിന്‍ ജിജു(28)വാണ് മര്‍ദനത്തിനിരയായി ആശുപത്രിയിൽ ചികിത്സയിലുളളത്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും ജോഫിൻ സംഭവ സ്ഥലത്ത് എത്തിയതിനെക്കുറിച്ചും അന്വേഷിക്കുന്നതായി റൂറൽ എസ് പി.കെ.എസ്. സുദർശൻ മനോരമ ന്യൂസിനോട് പറഞ്ഞു.

ഇന്നലെ പുലർച്ചെ 4.30 ന് കോഴിക്കോട് സുഹൃത്തിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് വരും വഴി അക്രമം ഉണ്ടായതായാണ് ജോഫിന്റെ പരാതി. അക്രമികൾ പണവും സ്വർണവും കവർന്നതായും പരാതിയുണ്ട്. കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്ന ജോഫിന്റെ പരുക്ക് ഗുരുതരമല്ല. താടിക്കും കൈയ്ക്കുമാണ് പരുക്കേറ്റിരിക്കുന്നത്.

 

 

ENGLISH SUMMARY:

Aluva railway station attack highlights a concerning incident where a youth was assaulted and robbed near the station. The victim is currently receiving medical treatment for injuries sustained during the assault.