അട്ടപ്പാടിയിൽ പങ്കാളിയെയും അഞ്ചുവയസ്സുകാരി മകളെയും കൊലപ്പെടുത്തി ചാക്കിൽ കെട്ടി പുഴയിൽ ഒഴുക്കിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. തോട്ടം തൊഴിലാളി ആയ ബംഗാൾ സ്വദേശിയാണ് പ്രതി. സംശയരോഗം കാരണമാണ് പ്രതി, പങ്കാളിയെയും മകളെയും ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് സൂചന. പ്രതിയ്ക്കായി പുതൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഭവാനിപ്പുഴയിൽ ചീരക്കടവ് ഭാഗത്ത് മൂന്ന് ചാക്കുകളിലായാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ ഇന്നലെ കണ്ടെത്തിയത്. അറുത്തുമാറ്റിയ നിലയിൽ തലകളും ഉടൽ ഭാഗങ്ങളും വെവ്വേറെ ചാക്കുകളിൽ ആയിരുന്നു. പ്രദേശത്തെ തോട്ടം തൊഴിലാളിയായ 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയും അവരുടെ അഞ്ചുവയസ്സുകാരി മകളുമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ചാക്കുകളിൽ ഒന്ന് കോയമ്പത്തൂരിൽ നിന്നും കോട്ടത്തറയിലെ കടയിലേക്ക് എത്തിച്ചതാണെന്ന സൂചന പൊലീസിന് കിട്ടിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. 20 ദിവസം മുൻപാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്. പ്രതി സംസ്ഥാനം വിട്ടതായാണ് സൂചന. പുതൂർ പോലീസ് പ്രതിക്കായി അന്വേഷണം ഊർജ്ജമാക്കി. തലകൾ അറുത്തുമാറ്റിയ രീതി കണ്ട് ഇതിൽ മറ്റു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.