Untitled design - 1

കോഴിക്കോട് നാദാപുരത്ത് മൊബൈല്‍ കടയില്‍ നിന്ന് 92 ഐഫോണുകള്‍ മോഷ്ടിച്ചു. ആപ്പിള്‍ പ്രോ മൊബൈല്‍ സ്റ്റോര്‍ എന്ന കടയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷണം. നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

വില്ല്യാപ്പള്ളി സ്വദേശി റിയാസിന്‍റെ  ആപ്പിള്‍ പ്രോ മൊബൈല്‍ സ്റ്റോര്‍ എന്ന കടയിലാണ് മോഷണം. ഇന്ന് പുലര്‍ച്ചേ മൂന്നുമണിയോടെയാണ് ഷട്ടര്‍ തകര്‍ത്ത് മോഷണം നടന്നത്. കമ്പിപ്പാര ഉപയോഗിച്ചാണ് ഷട്ടര്‍ തകര്‍ത്തതെന്നാണ് പ്രാഥമികനിഗമനം. 75 ലക്ഷം രൂപയോളം വില വരുന്ന 92 ഐഫോണുകളാണ് മോഷ്ടിച്ചത്. സിസിടിവിയും ഹാര്‍ഡ് ഡിസ്കും  മോഷ്ടാക്കള്‍ കൊണ്ടുപോയി. 

 

മോഷ്ടാക്കള്‍ എന്നുസംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.  ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. രാവിലെ ജീവനക്കാരും സമീപത്തെ കടക്കാരുമെത്തിയപ്പോഴാണ് മോഷണവിവരം പുറത്തിറഞ്ഞത്. നാലുമാസം മുമ്പാണ് റിയാസ് കട തുടങ്ങിയത്. ഡോഗ് സ്‌ക്വാഡും വിരലാടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധിച്ചു

ENGLISH SUMMARY:

Kozhikode mobile shop theft involved 92 iPhones stolen after the shutter was broken. The Nadapuram police have launched an investigation into the high-value burglary at the Apple Pro Mobile Store.