തിരുവനന്തപുരം പേട്ടയിൽ മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് സ്‌കൂൾ വിദ്യാർഥികൾക്ക് മർദ്ദനം. വിദ്യാർഥികളെ മർദ്ദിച്ച ഹോട്ടലുടമയേയും തൊഴിലാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ മന്തി എന്ന സ്ഥാപനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം.
പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെയാണ് കടയുടമയും തൊഴിലാളികളും ചേർന്ന് മർദ്ദിച്ചത്. കുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പത്തുപേരെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. നാലു പേരും ചേര്‍ന്ന് ഹാഫ് മന്തിയാണ് വാങ്ങിയത്. അണ്‍ലിമിറ്റഡ് റൈസുണ്ടെന്ന് മന്തി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ പറഞ്ഞിരുന്നു. പിന്നീട് രണ്ടാമത് ചോറ് ചോദിച്ചപ്പോഴാണ് മര്‍ദിച്ചത്.