manu-mathayi-cpm

TOPICS COVERED

കൊല്ലം ആര്യങ്കാവിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രാദേശിക നേതാവിന്റെ ഭീഷണി. ആര്യങ്കാവ് ചെക്ക് പോസ്റ്റ് പൂട്ടിക്കുമെന്നും, നിങ്ങളെ കാണിച്ചു തരാമെന്നും ആര്യങ്കാവ് പഞ്ചായത്ത് മെമ്പർ മനു മത്തായി വെല്ലുവിളിക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. മദ്യപിച്ചാണ് മനു മത്തായി ഭീഷണിപ്പെടുത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ. എന്നാൽ ചെക്ക്പോസ്റ്റിലെ പണപ്പിരിവ് ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് പഞ്ചായത്ത് മെംബറുടെ വിശദീകരണം.

ഇന്നലെ രാത്രി പത്തുമണിയോടെ ആര്യങ്കാവ് ചെക്ക് പോസ്റ്റിലെത്തിയ മനു മത്തായി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നടുറോഡിൽ വാഹനം നിർത്തി ഗതാഗത തടസ്സമുണ്ടാക്കിയത് എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇതാണ് പ്രകോപനത്തിന് കാരണം. 

ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് സിപിഎം പ്രാദേശിക നേതാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥർ അനധികൃതമായി പണം പിരിച്ചെന്നും ഇത് ചോദ്യം ചെയ്തതാണ് വിഡിയോയിൽ കാണുന്നതെന്നുമാണ് മനു മത്തായിയുടെ വിശദീകരണം. കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നിയമപരമായി മുന്നോട്ടു പോകാനാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ തീരുമാനം.

ENGLISH SUMMARY:

A local CPI(M) leader and Aryankavu panchayat member, Manu Mathai, allegedly threatened Excise officials and created a traffic disturbance at the Aryankavu checkpost. According to the Excise department, the leader was in an inebriated state when he confronted the personnel on duty. In his defense, Mathai claimed that he was merely questioning illegal money collection happening at the checkpost. Following the incident, the Excise officials have decided to proceed legally against him for obstructing official duties.