wayanad-kidnap
  • വയനാട് മാനന്തവാടിയില്‍ പതിനാറുകാരിയെ രാത്രിയില്‍ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ ലഹരി സംഘമെന്ന് കുടുംബത്തിന്റെ പരാതി.

വയനാട് മാനന്തവാടിയിൽ പതിനാറുക്കാരിയെ രാത്രിയിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ ലഹരി സംഘത്തിന്‍റെ ഇടപെടൽ എന്ന് ആരോപണം. തട്ടിക്കൊണ്ടു പോകുന്നതിനിടെയുണ്ടായ  വാഹനാപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജില്‍ ചികില്‍സയിലാണ്.

'എന്നെ യൂസ് ചെയ്ത് ഒഴിവാക്കിയത് പോലെ...'; കരഞ്ഞുപറഞ്ഞ് കീര്‍ത്തന; ചെവികൊടുക്കാതെ ആദിദേവും കുടുംബവും

ജൂലൈ 13 നാണ് രാത്രി വീട്ടുകാര്‍ ഉറങ്ങികിടന്ന 16 വയസുകാരിയെ  തട്ടിക്കൊണ്ടുപോയത്. യാത്രയ്ക്കിടെ മാനന്തവാടി–തലശേരി റോഡില്‍ വച്ച് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഗുരുതര പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. കാലിനും കൈക്കു നട്ടെല്ലിനും പരുക്കേറ്റ പെണ്‍കുട്ടിയുടെ മുഖം വികൃതമായ നിലയിലാണ്.  

സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മകളുടെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയ പെണ്‍കുട്ടി വീട്ടില്‍വന്നു താമസിച്ചിരുന്നതായി 16 കാരിയുടെ പിതാവ് വയനാട് എടവക സ്വദേശി ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ആ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത തോന്നിയിരുന്നു. പെണ്‍കുട്ടി വീട്ടില്‍ വന്നു താമസിച്ചതു മുതല്‍ മകളുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടായി. അപകടം സംഭവിക്കുമ്പോള്‍ ഈ പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയാണ് വീട്ടില്‍ വിവരം വിളിച്ചറിയിച്ചതെന്നും പിതാവ് വ്യക്തമാക്കുന്നു. 

‘സാർ, കാറിന്റെ പിന്നിൽ ചോര’; ഉദ്വേഗത്തിന്റെ അര മണിക്കൂർ; ഡിക്കി തുറന്നപ്പോൾ ട്വിസ്റ്റ്!

സംഘത്തില്‍പ്പെട്ട ഒരു ആണ്‍സുഹൃത്തും അപകടത്തില്‍ പരുക്കുപറ്റി ചികില്‍സയിലാണ്. ഇവര്‍ ലഹരിമാഫിയയുടെ കണ്ണിയാമെന്ന് സംശയിക്കുന്നതായാണ് ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതിയിലുള്ളത്. പിതാവിന്റെ പരാതിയിൽ മാനന്തവാടി പൊലീസ് നിലവിൽ തട്ടിക്കൊണ്ടുപോകലിന് കേസ് എടുത്തിട്ടുണ്ട്.

ENGLISH SUMMARY:

A 16-year-old girl from Wayanad was abducted from her home at night, leading to a severe vehicle accident that left her critically injured and undergoing treatment at Kozhikode Medical College. Her father submitted a petition to the Home Minister, alleging that a female friend who recently stayed at their home influenced a drastic behavioral change in his daughter. The father suspects that the individuals involved belong to a drug syndicate, especially since another male friend was also injured in the crash. Mananthavady police have registered a case regarding the kidnapping and are actively investigating the matter.