kozhikode-student

TOPICS COVERED

ജാതി അധിക്ഷേപം നടത്തി ക്യാംപസിൽ കയറി മർദിച്ചതായി വിദ്യാർഥിയുടെ പരാതി. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ ബി എസ്.സി മൂന്നാം വർഷ വിദ്യാർഥി ബാലുശേരി സ്വദേശി എ.എസ് ആഷ്ബിന്റെ പരാതിയിൽ കൂത്ത്പറമ്പ് പൊലീസ് കേസെടുത്തു. കോളജ് യൂണിയന്‍റെ നടത്തിയ ഫ്രഷേഴ്സ് പാർട്ടിക്കിടെ പുറത്ത് നിന്നെത്തിയ എസ് എഫ് ഐ ഏരിയ ഭാരവാഹികളാണ് മർദ്ദിച്ചതെന്നാണ് ആഷ് ബിൻ പറയുന്നത് 

വ്യാഴാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം. ഫ്രഷേഴ്സ് ഡേ പാർട്ടിക്കിടെ കോളേജിന് പുറത്ത് നിന്നെത്തിയ എസ് എഫ് ഐ നേതാക്കൾ ഒരു കാരണവുമില്ലാതെ മർദിക്കുകയായിരുന്നുവെന്ന് ആഷ്ബിൻ പറയുന്നു. ജാതിയമായി അധിക്ഷേപിക്കുകയും ചെയ്തു. ആഷ്ബിന്റെ പരാതിയിന്മേൽ SFI കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗങ്ങളായ അഭിനവ് ഉൾപ്പെടെ ഏട്ടു പേർക്കെതിരെ കേസെടുത്തു. പട്ടികജാതി അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ് കേസ്. എന്നാൽ ക്യാംപസിനകത്ത് അത്തരത്തിൽ ഒരു സംഘർഷം നടന്നിട്ടില്ലായെന്ന് പ്രിൻസിപ്പാൾ സാബു സെബാസ്റ്റ്യൻ പറയുന്നു. അക്രമത്തിന് ശേഷം താൻ മദ്യപിച്ചതായി പ്രചരിപ്പിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായും ആഷ്ബിൻ പറയുന്നു

ENGLISH SUMMARY:

SFI violence and caste abuse were reported at Nirmalagiri College, leading to a police case against eight individuals. A third-year student alleged he was assaulted and subjected to casteist slurs during a freshers' party by external SFI members.