തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വാഹന വായ്പയുടെ പേരില്‍ വിചിത്രമായ രീതിയില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ജീവനക്കാരിയായ യുവതി അറസ്റ്റില്‍. ഇലക്ട്രിക് വാഹനങ്ങളുടെ ഷോറൂമിലെ ജീവനക്കാരി സുമ കുമാരിയാണ് പൊലീസ് പിടിയിലായത്.
മുഴുവന്‍ തുകയും നല്‍കി ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങിയ ഉപഭോക്താവാണ് തട്ടിപ്പിനിരയായത്. മുഴുവന്‍ തുകയും വാങ്ങിയശേഷം വാഹനം വാങ്ങിയ ആളുടെ പേരില്‍ വ്യാജമായി ഇ.എം.ഐ വായ്പയെടുത്തായിരുന്നു തട്ടിപ്പ്. ഇതിന് വേണ്ടിയുളള ഫോമുകള്‍ ഷോറൂമില്‍ വച്ച് തന്നെ ആര്‍സി ബുക്കിനുളള ഫോമെന്ന വ്യജേന ഒപ്പിട്ട് വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.
വായ്പാ തവണ മുടങ്ങുമ്പോള്‍ ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ഓട്ടോമാറ്റിക്കായി പിടിക്കപ്പെടുകയും ഇത് ഉടമ ശ്രദ്ധിക്കാതിരിക്കാന്‍ പ്രതി ആ തുക ഉടമയുടെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിച്ചു പോരുകയുമായിരുന്നു. ഉടമയ്ക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.