AI Generated Image

കൊല്ലത്ത് ഐസ്ക്രീമിനു വേണ്ടി അടി. സംഘര്‍ഷത്തിനിടെ വധു കുഴഞ്ഞു വീണു. കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്കിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടെയാണ് ഐസ്ക്രീമിനെച്ചൊല്ലി വലിയ സംഘര്‍ഷം നടന്നത്.

രാത്രി എട്ടരയോടെ ആദ്യം ഐസക്രീം കഴിച്ച ഒരാള്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ വിതരണക്കാരന്‍ നല്‍കാന്‍ തയ്യാറായില്ല. ഇതു ചോദ്യം ചെയ്തതോടെ സല്‍ക്കാരത്തിനെത്തിയവര്‍ രണ്ടു പക്ഷമായി. അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലേക്കെത്തി. പിന്നീട് കൂട്ടയടിയിലേക്കും. സല്‍ക്കാരത്തിനെത്തിയവര്‍ പ്രാണരക്ഷാര്‍ഥം ചിതറിയോടി. 

അക്രമം കണ്ട് കുഴഞ്ഞു വീണ വധുവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം റോഡിലേക്ക് വ്യാപിച്ചതോടെ പൊലീസ് ഇടപെട്ടു. ഏതാനും പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇരു പക്ഷവും പരാതിയില്ലെന്ന് അറിയിച്ചതോടെ   പിന്നീട് വിട്ടയച്ചു. 

ENGLISH SUMMARY:

A wedding reception in Kollam, Kerala, turned into a chaotic scene of violence following a dispute over ice cream. The altercation began at the Kollam Kollurvila Pallimukku auditorium around 8:30 PM when a guest, having already had a serving of ice cream, was refused a second helping by the server. This refusal escalated into a full-scale brawl between two groups of guests, forcing others to flee for safety. During the chaos, the bride collapsed due to the stress and shock, requiring immediate hospitalization. Although police arrived to disperse the crowd and took several individuals into custody, they were released after both parties involved opted not to file official complaints.