vigneswari-vizhinjam

TOPICS COVERED

വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.  മരണത്തിന് മുന്‍പ് വിഗ്നേശ്വരി എഴുതിയ ആത്മഹത്യാ കുറിപ്പിലും ഫോണ്‍ സന്ദേശത്തിലും അഭിലാഷിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. 

കഴിഞ്ഞ ദിവസം വൈകീട്ടാണ് 27 കാരിയായ വിഗ്നേശ്വരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം. അഭിലാഷിന്‍റെ പിതാവ് ജോലിക്ക് പോയി തിരികെ വന്ന സമയത്താണ് വീട്ടില്‍ വിഗ്നേശ്വരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാില്ല. ഉടനെ ഭര്‍ത്താവ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലിലെടുത്തിരുന്നു. 

ഇന്‍ക്വസ്റ്റിലാണ് മര്‍ദനത്തിന്‍റെ പാടുകള്‍ പൊലീസ് ശ്രദ്ധയില്‍പ്പെട്ടത്. കൂടാതെ വിഗ്നേശ്വരിയുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിരുന്നു.  ഗാര്‍ഹിക പീഡനത്തിനാണ് അഭിലാഷിനെതിരെ കേസെടുത്തത്. കോവളത്ത് സ്വകാര്യ പണമിടപാട് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അഭിലാഷ്. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നും മദ്യത്തിന് അടിമയായതോടെ ജീവിതം നശിച്ചെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. മദ്യപിച്ച് വീട്ടിലെത്തിയാല്‍ അഭിലാഷ് മൃഗമായി മാറും. പുറത്തും കവിളിലും മര്‍ദിക്കും. ഇനി സഹിക്കാനാകില്ല, ഇവിടെ വിട്ടു പോകുന്നു എന്നിങ്ങനെയാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഇക്കാര്യം പറയുന്നു വോയിസ് സന്ദേശവും മെബൈലിലുണ്ട്. 

ENGLISH SUMMARY:

The police have arrested Abhilash in connection with the suicide of his 27-year-old wife, Vigneshwari, who was found hanging at her marital home in Vizhinjam. The arrest on charges of abetment to suicide and domestic violence follows the recovery of a suicide note and phone voice messages detailing systematic abuse. According to her final notes, Abhilash, a private finance firm employee in Kovalam, was a severe alcoholic whose behavior turned brutal under the influence, resulting in physical assaults and financial distress. While physical trauma marks were observed during the inquest, Vigneshwari tragically ended her life just two days after the couple's second wedding anniversary.