പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ യുവാവിന്റെ മരണം കൊലപാതകം. വിവാഹിതയായ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കളുടെ ആരോപണം. സംശയിക്കുന്നവരുടെ വാഹനത്തിൽ നിന്ന് തോക്ക് അടക്കം കണ്ടെത്തിയതോടെ മൂന്നുപേർക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തു. രണ്ട് പേര്‍ കൊലക്കേസില്‍ പ്രതിയാകും. വാരിയെല്ലുകള്‍ ശ്വാസകോശത്തിലും കരളിലും തുളഞ്ഞുകയറിയാണ് രക്തസ്രാവം ഉണ്ടായത്.

 

ചിറ്റാർ കൊടുമുടി കമ്യൂണിറ്റി ഹാളിനു സമീപം ആണ് ഇന്നലെ പി എസ് സന്ദീപ് എന്ന യുവാവിനെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ അവശനായി കണ്ടെത്തിയത്. സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വിവാഹിതയായ ഒരു സ്ത്രീയുമായുള്ള ബന്ധമാണ് തർക്കത്തിന് കാരണമെന്നാണ് ആരോപണം. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഇവര്‍ വിഷം കഴിച്ചെന്നും സന്ദീപ് ഇവരെ കാണാന്‍ പോയതായും പിതാവ് പറയുന്നു.

 

സന്ദീപിന്‍റെ ബന്ധുക്കളുടെ മൊഴിപ്രകാരം മൂന്നു പേരെ പൊലീസ് പിടികൂടി. സന്ദീപിന് ബന്ധമുള്ള യുവതിയുടെ ബന്ധുക്കളാണ്കസ്റ്റഡിയിലായത്. ഇവരുടെ വാഹനത്തിൽ നിന്ന് തോക്ക് അടക്കം നായാട്ട് ഉപകരണങ്ങൾ കണ്ടെടുത്തു. തുടർന്നാണ് പ്രതികൾക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തത്. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടത്തിലാണ് കൊലപാതകം എന്ന് കണ്ടെത്തിയത്. മര്‍ദനം മൂലം വാരിെല്ലുകള്‍ ഒടിഞ്ഞു. ആന്തരിക അവയങ്ങള്‍ക്ക് ഏറ്റ ക്ഷതമാണ് മരണകാരണം.അട്ടത്തോട് സ്വദേശി ഡീസന്‍റ് കൃഷ്ണന്‍ കുട്ടി,സുഹൃത്ത് ഗോപി എന്നിവരാണ് കൊലക്കേസില്‍ പ്രതിയാവുക.

ENGLISH SUMMARY:

The death of a young man in Chittar, Pathanamthitta, has been confirmed as murder following a post-mortem examination. Police recovered a firearm and hunting equipment from a suspect's vehicle and registered an Arms Act case against three individuals. Two suspects will face murder charges as investigators probe allegations that the crime stemmed from a dispute involving an alleged relationship with a married woman.