കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഒരു യുവതി കൂടി അറസ്റ്റില്‍. മരട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.  മനുഷ്യക്കടത്തിന് പിന്നില്‍ രാജ്യാന്തര സെക്സ് റാക്കറ്റുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. പരാതിക്കാരിയെ മോഡലിങ് എന്ന വ്യാജേന വിദേശത്ത് എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് എഫ്ഐആര്‍. ഇവർക്ക് പിന്നിൽ വൻ രാജ്യാന്തര സംഘം ഉണ്ടെന്നാണ് പൊലീസ് നിഗമനം. പിടിയിലായ അലീന മുൻപും ക്രിമിനൽ കേസിൽ അറസ്റ്റിലായിട്ടുണ്ട്.അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ട സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ്  പൊലീസ് പറയുന്നത്. 

ENGLISH SUMMARY:

The Kochi Maradu police have arrested another young woman, identified as Aleena, in connection with a major human trafficking case operating under the guise of modeling assignments. With her arrest, the total number of individuals detained in this high-profile case has risen to three. According to the First Information Report (FIR), the subverted racket lured aspiring models with lucrative overseas opportunities, only to transport them abroad and subject them to severe sexual exploitation. Investigators strongly suspect the involvement of a powerful international sex syndicate coordinating these operations from behind the scenes. Preliminary police reports also reveal that Aleena has a prior criminal record and maintains close ties with local quotation and criminal gangs operating within Kochi.