വിഡിയോയില്‍ നിന്നുള്ള ചിത്രം
കണ്ണൂർ പഴയങ്ങാടിയിൽ അപകടത്തിൽ പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. കാറിന്‍റെ എയര്‍ബാഗ് നീക്കം ചെയ്ത് അവിടെ ഒളിപ്പിച്ചായിരുന്നു എംഡിഎംഎ കടത്താന്‍ ശ്രമം. യുഡിഎഫിന്‍റെ ആഘോഷത്തിനിടെ സ്കൂട്ടറില്‍ ഇടിച്ച കാറില്‍ നിന്നാണ് 1.7 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
കാറിലുണ്ടായിരുന്ന പാപ്പിനിശേരി സ്വദേശി തബ്‍സീര്‍, ചിറക്കല്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ എന്നിവരെ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് യുഡിഎഫ് ആഘോഷത്തിനിടയില്‍ വെച്ച് അതുവഴിവന്ന കാര്‍ ബൈക്കിലിടിച്ചത്.
പൊലീസെത്തിയപ്പോള്‍ വാഹനത്തിലുണ്ടായിരുന്നവര്‍ പരുങ്ങുകയും ഒരു പൊതിയെടുത്ത് പോക്കറ്റിലേക്ക് ഇടുന്നതും കണ്ടതോടെയാണ് വിശദമായി പൊലീസ് പരിശോധിച്ചത്.