കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യൻ്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തിവിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടത്. ഉടൻ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരുടെ വിവരം അനുസരിച്ച് പോലീസും സ്ഥലത്തെത്തി. തലയോട്ടി കണ്ട സ്ഥലതിന് സമീപത്തായി വസ്‌ത്രവും ചെരുപ്പും മരത്തിൽ ദ്രവിച്ച കയറും കണ്ടെഎത്തിയിട്ടുണ്ട്പുരുഷൻ്റെ അസ്ഥികൂട അവശിഷ്ടങ്ങളെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സാഹചര്യ തെളിവുകൾ വച്ച് ആത്മഹത്യ ആകാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു.തെൻമല പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന
നടത്തി. 2024 ൽ പ്രദേശത്തുനിന്ന് കാണാതായ ആളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു