alma-murder

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വ്ളാത്താംകര സ്വദേശി അല്‍മയെന്ന 33 കാരിയുടെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് വിഷ്ണുവിന്‍റെ സംശയ രോഗവും കുടുംബകലഹവുമെന്ന് പ്രാഥമിക നിഗമനം. വെട്ടിയും കുത്തിയും ക്രൂരമായാണ് അല്‍മയെ വിഷ്ണു കൊലപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു അല്‍മ. 

രാവിലെ എട്ടുമണിയോടെയാണ് കൊലപാതകം നടന്നത്. സമീപത്തെ ആരാധനാലയത്തില്‍ പ്രാര്‍ഥന നടക്കുന്ന സമയത്തായിരുന്നു കൊലപാതകം. അതുകൊണ്ടു തന്നെ നിലവിളി ശബ്ദം പോലും ആരും കേട്ടില്ല. കൊലയ്ക്ക് ശേഷം വിഷ്ണു തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍റെ വീട്ടിലെത്തി അല്‍മയെ കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു. സഹോദരനാണ് പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ കിടപ്പു മുറിയിലെ തറയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. 

പി.എസ്.എസി കോച്ചിങ് സെന്‍ററിലെ ആധ്യാപകനാണ് വിഷ്ണു. 9 വര്‍ഷമായി ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട്. സമൂഹ മാധ്യമങ്ങളിലൊക്കെ സജീവമായ അല്‍മ പൂച്ചകളുമായി ബന്ധപ്പെട്ടാണ് കൂടുതലും വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുളളത്. യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന യുവതി ഭര്‍ത്താവിനൊപ്പമുളള യാത്രകളുടെ വിവരങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിട്ടുണ്ട്. വിഷ്ണുവിന്‍റെ സംശയരോഗം കുടുംബകലഹത്തിനും കൊലപാതകത്തിനും കാരണമായെന്നാണ് പ്രാഥമിക നിഗമനം. 

ENGLISH SUMMARY:

A 33-year-old woman named Alma was brutally murdered by her husband, Vishnu, in Neyyattinkara, Thiruvananthapuram, reportedly due to marital discord and his pathological suspicion. The incident occurred around 8:00 AM while locals were at a nearby place of worship, causing her cries for help to go unnoticed. Vishnu, a PSC coaching center teacher, confessed to the crime at his brother’s house, who subsequently alerted the police. Alma was well-known on social media for her travel posts and videos featuring her pet cats.