sharath-prasad-alappuzha-custody-death

ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതി തൂങ്ങിമരിച്ചു. പുന്നപ്ര സ്വദേശി 41കാരനായ ശരത് പ്രസാദ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു.

ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ട ശരത് പ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ബുധനാഴ്ച രാത്രി ശരത് സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ച് ഇയാൾക്ക് പരുക്കേറ്റിരുന്നു. ഓട്ടോ ഡ്രൈവർ ഇയാളെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഡോക്‌ടറെ അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തത്.

ENGLISH SUMMARY:

Alappuzha jail death reports indicate that a remand prisoner, identified as 41-year-old Sharath Prasad from Punnamadra, was found hanging in Alappuzha District Jail. He was in remand following an incident where he allegedly assaulted a doctor at Alappuzha General Hospital last Wednesday night.