മുവാറ്റുപുഴയിൽ ലഹരി കേന്ദ്രത്തിൽ പൊലീസ് പരിശോധനയ്ക്കിടെ പ്രതി എം.ഡി എം എ വിഴുങ്ങി. തൊടുപുഴ തൈപ്പറമ്പിൽ ടോണി സാബു (23) ആണ് എം.ഡി എം എ വിഴുങ്ങിയത്. മുവാറ്റുപുഴ കിഴക്കേക്കരയിൽ രഹസ്യ കേന്ദ്രത്തിൽ ലഹരി ഉപയോഗിക്കുമ്പോഴായിരുന്നു പൊലീസ് പരിശോധന. അവശനിലയിലായ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആരോഗ്യസ്ഥിതി അപകടകരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു
ENGLISH SUMMARY:
Muvattupuzha MDMA case: A 23-year-old man ingested MDMA during a police raid in Muvattupuzha, Kerala. He has been admitted to Kottayam Medical College and is reported to be in a stable condition.