മുന്‍ സഹപ്രവര്‍ത്തകര്‍ക്ക് അശ്ലീല വിഡിയോ അയച്ച കേസില്‍ യുവാവ് അറസ്റ്റില്‍. 19 കാരിയുടെ പരാതിയിലാണ് അര്‍ഷാദ് സിദ്ധിഖി എന്ന 25 കാരനെ മുംബൈയില്‍ അറസ്റ്റ് ചെയ്തത്. അതിക്രമം നേരിട്ട യുവതികളിലൊരാളാണ് പരാതിക്കാരി. സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുക, ഫോൺ വിളിച്ച് ഉപദ്രവിക്കുക എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

മുംബൈയിലെ മഹാലക്ഷ്മി ഏരിയയില്‍ ടെലികോളര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് യുവതി പ്രതിയെ പരിചയപ്പെടുന്നത്. കമ്പനിയിലെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും യുവതിളുടെ നമ്പര്‍ ശേഖരിച്ച് ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ജോലിസ്ഥലത്തു വച്ചാണ് പരിചയമെന്നും ഒരിക്കലും പരസ്പരം സംസാരിച്ചിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു. 

നമ്പര്‍ ലഭിച്ച ശേഷം അശ്ലീല വിഡിയോകളും ഫോട്ടോകളും അയക്കാന്‍ തുടങ്ങി. പ്രാഥമികാന്വേഷണത്തില്‍ മൂന്നിലധികം സ്ത്രീകള്‍ക്ക് ഇയാള്‍ ഇത്തരത്തില്‍ സന്ദേശങ്ങളയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

In an obscene video case, a youth has been arrested in Mumbai for allegedly sending inappropriate content to former colleagues. The 25-year-old was apprehended based on a complaint filed by a 19-year-old woman who was one of the victims.