കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വൻ എംഡിഎംഎ വേട്ട. കാറിൽ കടത്തുകയായിരുന്ന 3.31 കിലോഗ്രാം എംഡിഎംഎയും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസിയും ആണ് പിടികൂടിയത്. കൊണ്ടോട്ടി സ്വദേശി ഷെഫീക്കും സുഹൃത്ത് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ നസ്രീനയും പിടിയിലായി. 

എക്സൈസ് രഹസ്യ അന്വേഷണ വിഭാഗവും കോഴിക്കോട് സ്ക്വാഡും ചേർന്നാണ് വിപണിയിൽ മൂന്ന് കോടി രൂപ വില വരുന്ന എംഡിഎംഎ പിടികൂടിയത്. രാജസ്ഥാനിൽ നിന്ന് കടത്തി കൊണ്ടുവരികയായിരുന്നു MDMA . കാറിൻ്റെ ബോണറ്റിലാണ് ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്

അടിവാരം സ്വദേശി നസ്രീനയെ മംഗളൂരുവിൽ നിന്ന് ആണ് കാറിൽ കയറ്റിയത്. പൊലീസ് പിടികൂടാതെയിരിക്കാനാണ് യുവതിയെ കൂടെ കൂട്ടിയതന്നൊണ് ഷഫീക്കിന്‍റെ മൊഴി. ഇൻസ്റ്റഗ്രാം ഇൻഫ്ലൂവെസർ കൂടിയാണ് നസ്രീന. റേവ് പാർട്ടികളിൽ ഉപയോഗിക്കുന്നതാണ് എംഡിഎംഎ എക്സ്റ്റസി.

ഷഫീക് ലഹരി കേസുകളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണം ചെയ്യാനാണ് എത്തിച്ചതന്ന് എക്സൈസ് പറഞ്ഞു 

ENGLISH SUMMARY:

Kozhikode drug bust saw a massive seizure of MDMA near the Panthirankavu toll plaza. Authorities confiscated 3.31 kilograms of MDMA and 56 grams of MDMA ecstasy, with a market value of approximately three crore rupees.