കണ്ണൂർ കതിരൂർ പത്തായക്കുന്നിൽ ബിജെപി പ്രതിനിധിയായ വാർഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്. പാട്യം പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ പി. മജിഷയുടെ വീടിന് നേരെയാണ് ഞായറാഴ്ച്ച രാത്രിയോടെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ബോംബെറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

വീടിന്റെ മുറ്റത്തേക്കും വീടിന് മുന്നിലെ റോഡിലേക്കുമായി രണ്ട് ബോംബുകളാണ് അക്രമിസംഘം എറിഞ്ഞത്.  കതിരൂർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.  

ENGLISH SUMMARY:

Kannur Kathirur bomb attack occurred at the residence of a BJP ward member. Two individuals on a bike threw bombs, creating a tense atmosphere in the area.