പ്രഫസറുമായി പ്രണയ ബന്ധമെന്ന് സുഹൃത്തുക്കള്‍ പ്രചരിപ്പിച്ചതിലെ മനോവിഷമത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. കര്‍ണാടക മല്ലടിഹള്ളിയിലെ രാഘവേന്ദ്ര ആയുര്‍വേദ കോളജിലെ അവസാന വര്‍ഷ ആയുര്‍വേദ മെഡിസിന്‍ സര്‍ജറി വിദ്യാര്‍ഥിനി നിഖിതി (22) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

കോളജിലെ പ്രൊഫസറായ ഡോ. രാജുവുമായി നിഖിത നല്ല ബന്ധത്തിായിരുന്നു. ഇതിനെ ക്ലാസിലെ ചില വിദ്യാര്‍ഥികള്‍ ഇരുവരും തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ പ്രചരിപ്പിച്ചു. ഇക്കാര്യം പറഞ്ഞ് സഹപാഠികൾ നിരന്തരം പരിഹാസിക്കുകയും അവവാദം പ്രചരിപ്പിക്കുകയും ചെയ്തു. ഇതില്‍ അപമാനിതയായ നിഖിതയ്ക്ക് ഇത് മാനസിക പ്രയാസമുണ്ടായതായി പിതാവ് ഉമശങ്കര്‍ നല്‍കിയ പരാതിയിലുണ്ട്. 

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് നിഖിതയെ വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തിന് ഉത്തരവാദികളായ സഹപാഠികളുടെ പേരു വിവരം ഉമാശങ്കർ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവർക്കെതിരെ നിയമനടപടി സ്വീകരിക്കാണമെന്നാും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നേരിട്ട അപവാദ പ്രചരണങ്ങള്‍ വിവരിക്കുന്ന കുറിപ്പ് മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

A medical student tragically ended her life due to the mental distress caused by rumors of an illicit relationship with a professor spread by her friends. This incident highlights the severe consequences of cyberbullying and the urgent need for mental health support in educational institutions.