marriage-police

TOPICS COVERED

കേരളത്തിലുടനീളം വിവാഹതട്ടിപ്പും മോഷ്ണവും നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ബാഹുലേയനെന്ന കല്യാണ രാമൻ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായായ ഇയാൾ നെയ്യാറ്റിൻകര മുതൽ കാസർഗോഡ് വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, മോഷണം അടക്കം 50 ലധികം കേസുകളിൽ പ്രതിയാണ്.

ബാഹുലേയന്‍, കല്യാണരാമന്‍, ദാസ് ബാബു, ബാബു, സുന്ദരന്‍, രാജന്‍, വിജയന്‍ തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാള്‍ അറിയപ്പെടുന്നത്. വാടകയ്ക്ക് വീട് എടുത്താണ് മോഷണവും വിവാഹവും നടത്തിരുന്നതെന്ന് പൊലീസ് പറയുന്നു.

വിധവകളേയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെ വശീകരിച്ച് കല്യാണം കഴിച്ച് വീടെടുത്ത് താമസിച്ച്, ശേഷം ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. തിരുവനന്തപുരത്ത് വയോധികയുടെ ഏഴ് പവന്‍റെ മാല മോഷ്ട്ടിച്ച കേസിൽ പിടികിട്ടാപുള്ളിയാണിയാൾ.

ENGLISH SUMMARY:

The notorious thief Bahuleyan, also known as Kalyana Raman, has been apprehended in Kerala for perpetrating marriage fraud and theft across the state. This arrest, highlighted in Malayala Manorama Online News, brings to an end a reign of crime involving over 50 cases including robbery and theft across various police stations