ഭാര്യയ്ക്ക് സന്ദേശം അയച്ച അയല്‍വാസിയുടെ തല ചുറ്റികകൊണ്ട് ഭര്‍ത്താവ് അടിച്ചുപൊട്ടിച്ചു. ആലപ്പുഴയിലാണ് സംഭവം. ആക്രമണത്തില്‍ തലയോട്ടി പൊട്ടി പരുക്കേറ്റ ഷിബിന്‍ രാജ് (28) ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പ്രതി ജിബിന്‍ ജോണ്‍സണെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്. 

നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ലെന്നതുള്‍പ്പെടെയുള്ള സന്ദേശങ്ങളാണ് ജിബിന്‍ ജോണ്‍സണിന്റെ ഭാര്യയ്ക്ക് ഷിബിന്‍ രാജ് അയച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഈ സന്ദേശം ഭാര്യയുടെ മൊബൈലില്‍ ജിബിന്‍ കാണുന്നത്. അതോടെ വീട്ടില്‍ വലിയ ബഹളമുണ്ടാക്കിയ ജിബിന്‍ ഇന്നലെയാണ് ഷിബിനെ തേടിയിറങ്ങിയത്. 

കൊമ്മാടിമംഗലം റോഡിനു സമീപത്താണ് സംഭവം നടന്നത്.  ബൈക്കിലിരിക്കുകയായിരുന്ന ഷിബിനോട് മൊബൈല്‍ ഒന്നുതരാമോ എന്ന് ചോദിച്ചാണ് യുവതിയുടെ ഭര്‍ത്താവ് ജിബിന്‍ എത്തിയത്. മൊബൈല്‍ എന്തിനാണ് എന്ന് തിരിച്ചു ചോദിച്ച ഷിബിന്റെ തലയില്‍ ചുറ്റിക കൊണ്ട് പ്രതി ആഞ്ഞടിച്ചു. തലയോട്ടി പൊട്ടിയ ഷിബിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിബിന്റെ ഭാര്യയുടെ പരാതിയില്‍ ചക്കുപറമ്പ് സ്വദേശി ജിബിനെതിരെ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തു. ഒളിവില്‍പോയ പ്രതിക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്. 

Alappuzha Man Attacked for Texting Neighbor's Wife:

A husband in Alappuzha brutally attacked his neighbor with a hammer after discovering messages sent to his wife. The victim, Shibin Raj, sustained a fractured skull and is currently receiving hospital treatment while police are searching for the assailant.