രണ്ട് സഹോദരിമാര്‍, പ്രധാന തൊഴില്‍ സെക്സ് റാക്കറ്റ്, ജോലിയില്ലാതെ കഷ്ടപ്പെടുന്ന പെണ്‍കുട്ടികളാണ് ഇവരുടെ ഇവ. ആദ്യം ജോലി വാഗ്ദാനം ചെയ്യും,  പിന്നാലെ നിർബന്ധിത മതപരിവർത്തനം, അവിടെ നിന്ന് സെക്സ് റാക്കറ്റിലേയ്ക്ക്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സെക്സ് റാക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടു സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. 

അമ്രീൻ, ആഫ്രീൻ എന്ന സഹോദരിമാരും ഇവരുടെ സഹായിയായ ചന്ദൻ യാദവ് എന്ന യുവാവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  കേസിൽ ഉൾപ്പെട്ട ബിലാൽ, ചന്നു, യാസിർ എന്നിവർക്കായി തിരച്ചിൽ തുടരുകയുമാണ്. തട്ടിപ്പിനിരയായ രണ്ടു യുവതികളുടെ പരാതിയിലാണ് നടപടി.

പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 10,000 രൂപ ശമ്പളം, താമസം, ഭക്ഷണം എന്നിങ്ങനെ ജോലികൾ വാഗ്ദാനം ചെയ്യും. പിന്നീട് ഇവരെ പാര്‍ട്ടികളിലും പബ്ബുകളിലും എത്തിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. യുവതികൾക്ക് ലഹരി മരുന്നു നൽകിയിരുന്നതായും എഫ്ഐആറിൽ പറയുന്നു. 

ENGLISH SUMMARY:

Two sisters running a major sex racket in Bhopal, Madhya Pradesh have been arrested by the police for allegedly luring unemployed young women with false job promises, forcing them into religious conversion, and pushing them into sexual exploitatio