കൊച്ചിയില്‍ റോഡരികിലെ പാര്‍കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായി െഎ.ടി ജീവനക്കാരെ വീടുകയറി ആകമിച്ചെന്ന് പരാതി. പരുക്കേറ്റ ഹരിപ്പാട് സ്വദേശി വിജയകുമാര്‍, കോയമ്പത്തൂര്‍ സ്വദേശി അജയ് എന്നിവര്‍ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. ഇതിനിടെ പ്രശ്നം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിഷാദിന്‍റെ കൂട്ടാളിയും സ്വയം കൊലക്കേസ് പ്രതിയാണെന്നും പരിചയപ്പെടുത്തിയ ബിനു എന്നയാള്‍ ഭീഷണിപ്പെടുത്തിയെന്നും െഎ.ടി ജീവനക്കാര്‍ പാലാരിവട്ടം പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
കൊച്ചി ചളിക്കവട്ടത്തെ വാടകവീട്ടില്‍ കഴിയുന്ന വിജയകുമാറും കോയമ്പത്തൂര്‍ സ്വദേശി അജയും ആക്രമിക്കപ്പെട്ടത്. അടുത്ത വീട്ടില്‍ താമസക്കാരനും സ്വകാര്യ ട്രാവല്‍സ് ഉടമയുമായ നിഷാദ് വീട്ടിന് മുന്നിലെ റോഡില് കാര്‍ പാര്‍ക് ചെയ്ത് സ്ഥിരം തടസം സൃഷ്ടിച്ചത് ഇരുവരും ചോദ്യംചെയ്തിരുന്നു. ഇതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കവും നടന്നിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ വീട്ടുമുറ്റത്ത് നിന്ന് സിഗററ്റ് വലിച്ച വിജയകുമാറിനെയും അജയിനെയും വഴിയിലൂടെ നടന്നുപോയ നിഷാദ് ചോദ്യംചെയ്തു. ഇതോടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ നിഷാദും ബന്ധുവും ഇരുവരെയും ആക്രമിച്ചുവെന്നും ചെടിച്ചട്ടി വച്ച് അടിച്ചുവെന്നുമാണ് പരാതി. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തിയെങ്കിലും സംഭവം ചോദിച്ചറിഞ്ഞ് വൈകാതെ മടങ്ങി. തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടിയ വിജയകുമാറും അജയ്യും പുലര്‍ച്ചെ മൂന്നരയോടെ വീട്ടിലേക്ക് മടങ്ങിയെത്തി. തൊട്ടുപിന്നാലെ നിഷാദിന്‍റെ കൂട്ടാളിയും സ്വയം കൊലക്കേസ് പ്രതിയാണെന്നും പരിചയപ്പെടുത്തിയ ബിനു എന്നയാള്‍ വീട്ടിലെത്തി ഒത്തുതീര്‍പ് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. വീട്ടിലെത്തി കതക് കുറ്റിയിട്ടുള്ള ഭീഷണിയുടെ ദൃശ്യങ്ങളും ഇരുവരും പുറത്തുവിട്ടു.
സ്ഥലത്തെ ഗുണ്ടാനേതാക്കളുടെ പേര് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തുമ്പോള്‍ വീടിന് പുറത്ത് കൂട്ടാളികളായ ചിലരും ഉണ്ടായിരുന്നതായി പരുക്കേറ്റ വിജയകുമാറും അജയ്യും പറഞ്ഞു.