തിരുവല്ല ബലാൽസംഗക്കേസിൽ ഒരു പ്രതികൂടി പിടിയിൽ. തിരുവല്ല സ്വദേശി റൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭാണ് പിടിയിലായത്. കസ്റ്റഡിയിൽ കിട്ടിയ മുഖ്യപ്രതി സുബിനുമായി പോലീസ് തെളിവെടുപ്പ് നടത്തും.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുലർച്ചെ പത്തനംതിട്ട റാന്നിയിൽ നിന്നാണ് എസ്ഐടി സംഘം പ്രശോദിനെ പിടികൂടിയത്. കഴിഞ്ഞ ഒന്നാം തീയതി പണം ചോദിച്ച് സ്പായിലെത്തിയ ആറംഗസംഘം ജീവനക്കാരിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. മുഖ്യപ്രതി മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറും കൂട്ടാളി ബർലിൻ ദാസും നേരത്തെ പിടിയിലായിരുന്നു.. പ്രതികളിലൊരാളായ നിരണം സ്വദേശി വരുണും കഴിഞ്ഞ ദിവസം പിടിയിലായി. പ്രശോഭിനെതിരെയും ബലാൽസംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. മറ്റ് രണ്ട് പ്രതികളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മുഖ്യപ്രതിസുബിനെ കസ്റ്റഡിയിൽ വിട്ടു കിട്ടിയിട്ടുണ്ട്. ബലാൽസംഗക്കേസ് ആയതുകൊണ്ട് രഹസ്യമായി ആകും തെളിവെടുപ്പ്. സ്പാകൾ തമ്മിലുള്ള മത്സരവും കൊട്ടേഷൻ സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്