കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ ഏഴുവയസുള്ള പെണ്‍കുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാന്‍ യുവാവിന്‍റെ ശ്രമം. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി പരമശിവത്തെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്ന  ഇയാളെ നാട്ടുകാരാണ് പിടികൂടിയത്. നാട്ടുകാരില്‍ ചിലരെ കയ്യേറ്റം ചെയ്യാനും  പ്രതി ശ്രമിച്ചു.  

വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാനായി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിയപ്പോള്‍ പൊലീസ് ജീപ്പിന്‍റെ ചില്ല് തലകൊണ്ട് ഇടിച്ച് പ്രതി തകര്‍ത്തു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതി വീണ്ടും അക്രമാസക്തനാവുകയും ഡോക്ടറുടെ ക്യാബിന്‍ തകര്‍ക്കുകയും ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി പിടിച്ചുപറിക്കേസുകളില്‍ പരമശിവം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

Kannur child molestation incident: A seven-year-old girl was approached by a man in Kattampalli, Kannur, with the intention of molestation, leading to his arrest. The accused, Paramasivam, a Tamil Nadu native, was apprehended by locals after attempting to flee and subsequently caused damage at the police station and hospital