എറണാകുളം പൈങ്ങോട്ടൂരിൽ വിദ്യാർഥിയെ ക്രൂരമായി ആക്രമിച്ച നാല് വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ച് പൊലീസ്. പോത്തനിക്കാട് പൊലീസ് ഇവരുടെ മൊഴി എടുത്തു. മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെയാണ് നടപടി. ഈമാസം 14നു ആണ് അക്രമം നടന്നത്. നാല് വിദ്യാർഥികൾ ചേർന്നാണ് മറ്റൊരു വിദ്യാർഥിയെ മർദിക്കുകയായിരുന്നു. പോത്താനിക്കാട് പൊലീസ് അന്നുവിദ്യാർഥികളെയും രക്ഷിതാക്കളെയും വിളിച്ചെങ്കിലും കേസ് എടുത്തില്ല. സ്റ്റേഷനിൽ വച്ച് കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ദൃശ്യങ്ങൾ അടക്കം മനോരമ ന്യൂസ് വാർത്ത നൽകിയതോടെയാണ് പോലീസ് വീണ്ടും ആക്രമിച്ചവരെ വിളിച്ചതും മൊഴി എടുത്തതും.