കോഴിക്കോട് താമരശേരിയില്‍ ഇരുപത് പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ലക്ഷം രൂപയും മോഷ്ടിച്ച പ്രതി പിടിയില്‍. ആളില്ലാത്തവീട് കുത്തിത്തുറന്നായിരുന്നു മോഷണം. പത്ത് പവന്‍ സ്വര്‍ണവും പണവും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.
മേപ്പാടി ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന ചാവക്കാട് റഫീക്കിനെയാണ് പൊലീസ് പിടികൂടിയത്. മോഷ്ട്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് ആളില്ലാത്ത വീട് കണ്ടെത്തിയായിരുന്നു മോഷണം. കളപ്പുറം സ്വദേശി ഷൈജലും കുടുംബം ഊട്ടിയില്‍ പോയപ്പോഴായിരുന്നു മോഷണം. വീട്ടുകാര്‍ പുലര്‍ച്ചെ എത്തിയപ്പോഴാണ് മുന്‍വാതില്‍ പൊളിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയുടെ വാതില്‍ തകര്‍ത്ത് അലമാരയില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ട്ടിച്ച നിലയിലായിരുന്നു. വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക്ക് പ്രതി സമീപത്തെ കിണറ്റില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ മേപ്പാടിയിലെ വാടക വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പത്ത് പവന്‍ സ്വര്‍ണവും പണവും കണ്ടെത്തി. 2017ലും സമാനമായ മോഷണക്കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിലവിലും വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസുണ്ട്.