കോഴിക്കോട് കൂടരഞ്ഞിയില്‍ ഏഴാം ക്ലാസുകാരായ ആദിവാസി വിദ്യാര്‍ഥിയെ സഹോദരന്റ സുഹൃത്ത് മര്‍ദിച്ചു. ചെരുപ്പുമാറിയിട്ടതിനെ ചൊല്ലിയുളള തര്‍ക്കമാണ് ക്രൂര മര്‍ദനത്തിന് കാരണം. നെഞ്ചിനും മുഖത്തും പരുക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സതേടി.
മര്‍ദനമേറ്റ കുട്ടിയുടെ സഹോദരനെ അന്വേഷിച്ചാണ് സുഹൃത്തായ പ്ലസ് വണ്‍ കാരന്‍ രാവിലെ വീട്ടില്‍ എത്തിയത്. തിരികെ പോകുന്നതിനിടെ കുട്ടിയുടെ ചെരുപ്പ് പ്ലസ് വണ്‍കാരന്‍ മാറിയെടുത്തു. ഇത് തിരികെ ചോദിച്ചതോടെ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു
ഓടിയെത്തിയ അമ്മയാണ് പ്ലസ് വണ്‍കാരനെ പിടിച്ചുമാറ്റിയത്. കുട്ടിയുടെ നെഞ്ചിനും മുഖത്തും പരുക്കുണ്ട്. മര്‍ദനമേറ്റയാളും മര്‍ദിച്ചയാളും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. കുട്ടിയുടെ കുടുംബം തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്