blr-bride-52

അരക്കോടി മുടക്കി വിവാഹ സത്ക്കാരം. ശ്രീലങ്കയില്‍ ഹണിമൂണും. ജീവിതത്തിലേക്കു കടക്കും മുന്‍പേ സ്ത്രീധനത്തിനായി സമ്മര്‍ദ്ദം കടുത്തതോടെ നവവധു ജീവനൊടുക്കി. ബെംഗളുരു രാമമൂര്‍ത്തി നഗര്‍ സ്വദേശി ജാന്‍വിയുടെ മരണമാണു കര്‍ണാടകയ്ക്കാകെ നോവാവുന്നത്.

രാമമൂര്‍ത്തി നഗറിലെ ഗായിക കൂടിയായ ഇരുപത്തിയാറുകാരി ജാന്‍വി മരിച്ചത്. ഒക്ടോബര്‍ 29നാണ് ജാന്‍വിയും സുരജും തമ്മിലുള്ള വിവാഹം പാലസ് ഗ്രൗണ്ടില്‍ അത്യാഡംബരത്തോടെ നടന്നത്. അരക്കോടി രൂപ ചെലവഴിച്ചാണു ചടങ്ങുകളും സത്കാരവും നടത്തിയത്. സല്‍ക്കാരം കഴിഞ്ഞു സൂരജിന്റെ വീട്ടിലെത്തിയതിനു തൊട്ടുപിറകെ നവദമ്പതികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നു മാതാപിതാക്കള്‍ ജാന്‍വിയെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നിരുന്നു. 

blr-bride-5

അനുരഞ്ജനത്തിനൊടുവില്‍ പത്തുദിവസത്തെ ഹണിമൂണിനായി ദമ്പതികള്‍ ശ്രീലങ്കയിലേക്കുപോയി. അവിടെ വച്ചും സ്ത്രീധനം സംബന്ധിച്ച തര്‍ക്കമുണ്ടായതോടെ പാതിവഴിയില്‍ അവസാനിപ്പിച്ചു മടങ്ങിയെത്തി. ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ ‍ജാന്‍വി ഞായറാഴ്ച ജീവനൊടുക്കാന്‍ ശ്രമിച്ചു. ഉടന്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു

വിവാഹ സമയത്ത് സ്ത്രീധനം ചോദിക്കാതിരുന്ന ഭര്‍തൃവീട്ടുകാര്‍ പിന്നീട് സ്വര്‍ണവും കാറും സ്ഥലവും വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചെന്നാണ് ആരോപണം. ജാന്‍വിയുടെ മാതാപിതാക്കളുടെ പരാതിയില്‍ രാമമൂര്‍ത്തി നഗര്‍ പൊലീസ് ഭര്‍ത്താവ് സൂരജ്, മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ സ്ത്രീധന നിരോധന നിയമം ആത്മഹത്യ പ്രേരണയ്ക്കും കേസെടുത്തു.

ENGLISH SUMMARY:

A newly married woman in Bengaluru died by suicide following alleged dowry harassment. Despite a wedding costing ₹50 lakh and a honeymoon abroad, dowry-related disputes escalated. The victim, Janvi, reportedly faced pressure for gold, a car, and land after marriage. She was declared brain-dead after attempting suicide and later succumbed. Police have registered cases against her husband and in-laws. The incident has sparked widespread outrage across Karnataka.