TOPICS COVERED

മലയാറ്റൂരിൽ നിന്ന് കാണാതായ പത്തൊൻപതുകാരിയേ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടങ്ങമറ്റം വീട്ടിൽ ചിത്രപ്രിയയുടെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ചിത്രപ്രിയയുടെ വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപമാണ് ഉച്ചയോടെ മൃതദേഹം നാട്ടുകാർ കണ്ടത്. തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതിനാൽ കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. റോഡരികിൽ തന്നെയുള്ള ഒഴിഞ്ഞപറമ്പിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഈ മാസം ആറിനാണ് ചിത്രപ്രിയയെ കാണാതായത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. ആൺ സുഹൃത്തിനോടൊപ്പം ചിത്രപ്രിയ പോകുന്നതിന്റെ സിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സമീപത്തെ സ്ഥലങ്ങളിൽ പരിശോധന. ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. മരണകാരണം ഉറപ്പിക്കാൻ നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകണം. ഇതിന് ശേഷമാകും മലയാറ്റൂർ പൊലീസിന്റെ തുടർ നടപടികൾ

ENGLISH SUMMARY:

Malayattoor missing girl found dead near Manappattu Chira. The 19-year-old girl was found with a deep head injury, and police suspect foul play.