മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേഴ്സണല്‍ സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ കണ്ണൂരില്‍ അറസ്റ്റില്‍. പറശ്ശിനിക്കടവ് സ്വദേശി ബോബി എം സെബാസ്റ്റ്യനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചികില്‍സാ സഹായത്തിന് 50,000 രൂപ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ് ശ്രമം. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണെന്നാണ് പ്രതി പരിചയപ്പെടുത്തിയിരുന്നത്. വിശ്വാസം പിടിച്ചുപറ്റാന്‍ പ്രതി വ്യാജ പേരില്‍ റസീപ്റ്റ് നല്‍കുകയും ചെയ്തിരുന്നു. കണ്ണൂരിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരന് സംശയം തോന്നിയതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.