buntychor-case

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോർ എന്ന ദേവീന്ദർ സിങ്ങിനെ പൊലീസ് വിട്ടയച്ചു. കേരളത്തില്‍ നിലവില്‍ ഇയാള്‍ക്കെതിരേ കേസുകളില്ലാത്തതിനാലാണ് മൊഴി രേഖപ്പെടുത്തിയ ശേഷം ബണ്ടിചോറിനെ കസ്റ്റഡിയില്‍നിന്ന് വിട്ടയച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെ ഡൽഹിയിൽ നിന്നുള്ള ട്രെയിനിൽ സൗത്ത് റെയിൽവേ സ്റ്റേഷനിലിറങ്ങിയ ബണ്ടിചോറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അന്തരിച്ച അഭിഭാഷകന്‍ ബി.എ.ആളൂരിനെ കാണാനാണ് കേരളത്തില്‍ എത്തിയതെന്നാണ് ബണ്ടിചോർ പൊലീസിന് മൊഴി നല്‍കിയത്. ബി.എ.ആളൂര്‍ അന്തരിച്ച വിവരം ബണ്ടിചോർ അറിഞ്ഞിരുന്നില്ല. കരുതല്‍ തടങ്കലെന്ന നിലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ബണ്ടിചോർ ഇക്കാര്യം പറഞ്ഞത്. പിന്നീട് പൊലീസ് ആളൂരിന്റെ അഭിഭാഷകരുമായി ബന്ധപ്പെട്ട് ബണ്ടിചോർ പറഞ്ഞകാര്യം സ്ഥിരീകരിച്ചു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് ബണ്ടിചോർ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കേരളത്തിലടക്കം ജയില്‍ശിക്ഷ അനുഭവിച്ച കുപ്രസിദ്ധ മോഷ്ടാവിന്‍റെ സാന്നിധ്യം റെയില്‍വേ പൊലീസിന് സംശയത്തിനിടയാക്കി. തുടര്‍ന്ന് ഇയാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ ഉണ്ടായിരുന്ന ഒരു കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതല്‍ വിട്ടുകിട്ടാനായി ഹര്‍ജി നല്‍കാനെത്തിയതാണെന്നും അഭിഭാഷകനായ ആളൂരിനെ കാണാനാണ് വന്നെതെന്നും ബണ്ടിചോർ മൊഴി നല്‍കി. ഞായറാഴ്ച രാത്രി ഇക്കാര്യം പൊലീസിന് സ്ഥിരീകരിക്കാനായില്ല. തുടര്‍ന്ന് ബണ്ടിചോറിനെ കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. കേരളത്തില്‍ കേസുകളില്ലാത്തതിനാലാണ് പിന്നീട് പൊലീസ് ഇയാളെ വിട്ടയച്ചത്.

ENGLISH SUMMARY:

Bunty Chor, a notorious thief, was released by Kerala Police after being taken into custody. He was released because there are no active cases against him in Kerala.