കൊച്ചിയിലെ സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിപിഒയെ ഭീഷണിപ്പെടുത്തി പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ പണം തട്ടിയെന്ന് പരാതി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി നാലുലക്ഷം രൂപ എസ്ഐ കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയെയടക്കം മൂന്നുപേരെ പ്രതി ചേര്‍ത്തു.
നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്. ഇതിന് പിന്നാലെ സ്പാ നടത്തുന്ന രമ്യ പൊലീസുകാരനെ വിളിക്കുകയും തന്‍റെ മാല നഷ്ടമായെന്നും അത് പൊലീസുകാരന്‍ എടുത്തുകൊണ്ട് പോയതാണെന്ന് ആരോപിക്കുകയും ചെയ്തു. വൈകാതെ പാലാരിവട്ടം എസ്ഐ, സിപിഒയെ വിളിക്കുകയും മാല മോഷ്ടിച്ചതും സ്പായിലെത്തിയതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കേസില്‍ എസ്ഐക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
ENGLISH SUMMARY:
A Sub-Inspector at Palarivattom Police Station in Kochi has been booked on charges of extorting ₹4 lakh from a Civil Police Officer (CPO). The CPO alleges that the SI blackmailed him, threatening to reveal to his wife that he had visited a spa and stolen a gold chain belonging to the spa owner. The spa owner, Remya, initially called the CPO accusing him of theft. The police have registered a case against the SI and two others, including the spa owner, and an investigation is underway.