TOPICS COVERED

സ്വവര്‍ഗ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവം തമിഴ്നാടിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നു കുട്ടികളുടെ മാതാവും തൊട്ടയൽപക്കത്ത് താമസിക്കുന്ന 22കാരിയും തമ്മിലുള്ള ബന്ധമാണ് കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഭർത്താവിന്‍റെ സംശയങ്ങളാണ് ക്രൂരകൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. ചെന്നൈയിലെ കൃഷ്ണഗിരി ജില്ലയിലെ ചിന്നാതി ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ഭാരതി, സുമിത്ര എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

26കാരിയായ ഭാരതിക്ക് അതേ ഗ്രാമത്തിലെ 22കാരിയായ സുമിത്ര എന്ന യുവതിയുമായി ബന്ധമുണ്ടായിരുന്നു. അതീവ രഹസ്യമായി സൂക്ഷിച്ച ബന്ധമായതിനാല്‍ ഭാരതിയുടെ ഭര്‍ത്താവ് ജോലിക്ക് പോയതിന് ശേഷമാണ് ഇരുവരും തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്. സുരേഷിനും ഭാരതിക്കും മൂന്നാമതൊരു കുഞ്ഞ് കൂടി ഉണ്ടായതില്‍ സുമിത്രക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇരുവരുടെയും ബന്ധത്തിന് കുഞ്ഞ് ഒരു തടസമാണെന്നും ഇരുവര്‍ക്കും തമ്മില്‍ കാണാന്‍ സമയം തികയുന്നില്ലെന്നതുമായിരുന്നു ഇതിന് കാരണം. ഇതിന്‍റെ പേരില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉടലെടുത്തു. പിന്നാലെ സുമിത്ര കുഞ്ഞിനെ ഒഴിവാക്കണമെന്ന് ഭാരതിയോട് ആവശ്യപ്പെട്ടു. ഇതോടെ ഭാരതി കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

മരണശേഷം കുഞ്ഞിന്‍റെ കാല്‍ത്തളയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ശല്യം ഒഴിഞ്ഞു എന്ന് ഭാരതി സുമിത്രക്ക് സന്ദേശം അയച്ചിരുന്നു. ഇത് കണ്ട സുരേഷ് പൊലീസിനെ സമീപിച്ചു. സുമിത്രയുടെ നിര്‍ദേശപ്രകാരമാണു കുട്ടിയെ ഒഴിവാക്കിയതെന്ന് ഭാരതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു

ENGLISH SUMMARY:

Tamil Nadu crime: A six-month-old baby was murdered in Tamil Nadu by the mother who was having an affair with another woman. The mother and her lover have been arrested in connection with the crime.