ai generat image
സഹപാഠികളുടെ ക്രൂരമായ ആക്രമണത്തിൽ പതിമൂന്ന് വയസുകാരന് ഗുരുതര പരിക്ക്. സ്കൂൾ പരിസരത്ത് വെച്ചാണ് എട്ടാം ക്ലാസുകാരന്‍റെ ലിംഗം സഹപാഠികള്‍ ചവിട്ടിയരച്ചത്. 3 കുട്ടികൾ ചേർന്നാണ് വിദ്യാർത്ഥിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കർണാടകയിലെ മൈസൂരിലാണ് സംഭവം.
കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മർദിച്ച കുട്ടികൾ, ആക്രമിക്കപ്പെട്ട കുട്ടിയോട് സ്കൂളിലേക്ക് പണവും മൊബൈൽ ഫോണുകളും കൊണ്ടു പോകാനായി പറഞ്ഞുവെന്നും ഇത് അനുസരിക്കാത്തതിനാണ് ക്രൂരമർദ്ദനമെന്നും കുടുംബം പരാതിയിൽ പറഞ്ഞു. കുട്ടിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയിട്ടാണ് ആക്രമിച്ചത്.